
ഓമശ്ശേരി: പ്രമുഖ ഇസ്ലാമിക പണ്ഡിതനും മതപ്രഭാഷകനുമായ ഫൈസൽ ഫൈസി കൂടത്തായി (49) ഇറാഖിലെ കൂഫയിൽ അന്തരിച്ചു. സിയാറത്ത് ടൂർ സംഘത്തെ നയിച്ച് ഇറാഖിലെ ബഗ്ദാദിൽ നിന്ന് കൂഫയിലെത്തിയതായിരുന്നു. പിതാവ്: മൂസക്കുട്ടി ഹാജി. മാതാവ്: പരേതയായ ഫാത്തിമ ഹജ്ജുമ്മ. ഭാര്യ: മാരിയത്ത് മടവൂർ. മക്കൾ: മൂസ തുഫൈൽ, മുഹമ്മദ് ദഖ് വാൻ, ഹനിയ ഇൻസാന, അദ്നാൻസിയ. സഹോദരങ്ങൾ: മുഹമ്മദ്, റഫീഖ് സക്കരിയ്യ ഫൈസി കൂടത്തായി, സലാം, ഷൈഖ് ഇബ്രാഹിം.മൃതദേഹം കൂഫയിൽ ഖബറടക്കും.



