LOCAL NEWSTHIRUVAMBADY

ബൈക്ക് യാത്രക്കാരെ കാട്ടുപന്നികൾ ആക്രമിച്ചു

തിരുവമ്പാടി : കാട്ടുപന്നികൾ കൂട്ടമായെത്തി ബൈക്ക് യാത്രക്കാരെ ആക്രമിച്ചു.കൂടരഞ്ഞി സ്റ്റെല്ലാ മേരീസ് ഇംഗ്ലീഷ് സ്‌കൂൾ അധ്യാപകൻ ആനക്കാംപൊയിൽ ഓടപ്പൊയിൽ കൂനാംപുറത്ത് അമൽ തോമസിനും (28) ബാലുശ്ശേരി കോളേജ് ബി.എഡ്. വിദ്യാർഥിയായ ഭാര്യ ധന്യ(25)ക്കുമാണ് പരിക്കേറ്റത്. കൈകാലുകൾക്കും മുട്ടിനുമടക്കം സാരമായ പരിക്കേറ്റ ഇരുവരെയും തിരുവമ്പാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഞായറാഴ്ച രാത്രി 10.30-ന് പുല്ലൂരാംപാറ പള്ളിപ്പടി സെയ്ന്റ് ജോസഫ്‌സ് പള്ളിക്കു സമീപമാണ് സംഭവം. മൂന്നുപന്നികളാണ് ബൈക്ക് കുത്തിമലർത്തി യാത്രക്കാരെ ആക്രമിച്ചത്.പിന്നാലെവന്ന ബൈക്ക് യാത്രികരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. മേഖലയിൽ കാട്ടുപന്നിശല്യം രൂക്ഷമാണ്.തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തുകൾ വനംവകുപ്പ് എം പാനൽ ഷൂട്ടർമാരെ ചുമതലപ്പെടുത്തി ഒട്ടേറെ പന്നികളെ വെടിവെച്ചുകൊന്നെങ്കിലും ഉപദ്രവം തുടരുകയാണ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com