
കൂടരഞ്ഞി: നായാടംപൊയിൽ പുഞ്ചിരി വയോജന അയൽക്കൂട്ടത്തിന്റെ കുടുംബ സംഗമം നടത്തി. ശ്രീ ജോർജ് പുത്തൻപുരയുടെ വീട്ടിൽ വച്ച് നടന്ന യോഗം ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു.
നാലാം വാർഡ് മെമ്പർ ശ്രീമതി ജെറീന റോയ് അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വയോജനങ്ങൾക്കായി ഒട്ടേറെ ഭാവന പൂർണമായ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത് എന്ന് പ്രസിഡണ്ട് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ശ്രീ ജോൺ നെല്ലൂര് പാറയിൽ, അംഗനവാടി ടീച്ചർ ശ്രീമതി സോണിയ മാർട്ടിൻ തുടങ്ങിയവർ സംസാരിച്ചു



