
തിരുവമ്പാടി: പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് യുപി സ്കൂളിലെ 2023-24 അധ്യയനവർഷത്തെ പഠനോത്സവം “പ്രഗതി -2024′ തിരുവമ്പാടി പഞ്ചായത്ത് മെമ്പർ മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു സ്കൂള്‍ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, എംപിടിഎ പ്രസിഡന്‍റ് ജിൻസ് മാത്യു, എസ്‌ആർജി കണ്‍വീനർ ഡില്‍ന ജെ. മരിയ, ശാസ്ത്രരംഗം കണ്‍വീനർ ജിബിൻ ബേബല്‍, അധ്യാപക പ്രതിനിധി അബ്ദുള്‍ റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.
വിദ്യാർഥികള്‍ തയ്യാറാക്കിയ സംയുക്ത ഡയറിയുടെ പ്രകാശനം വാർഡ് മെമ്പർ മേഴ്സി പുളിക്കാട്ട് നിർവഹിച്ചു. എല്‍പി വിഭാഗത്തില്‍ ക്ലാസ് അടിസ്ഥാനത്തിലും യുപി വിഭാഗത്തില്‍ വിഷയാടിസ്ഥാനത്തിലും സ്റ്റാളുകള്‍ ക്രമീകരിക്കുകയും പഠനോത്പന്നങ്ങള്‍ പ്രദർശിപ്പിക്കുകയും ചെയ്തു.



