
കോഴിക്കോട്: വലിയ നോമ്പിലെ എല്ലാ വെള്ളിയാഴ്‌ചകളിലും അടിവാരത്ത് നിന്നാരംഭിക്കുന്ന കുരിശിന്റെ വഴിക്ക് 16ന് തുടക്കമാകും. രാവിലെ ഒമ്പതിന് ഫാ. സിബി പുളിക്കല്‍ സി.എം.ഐ വചനസന്ദേശം നല്‍കും. തുടർന്ന് സെമിനാരി വിദ്യാർത്ഥികള്‍ നയിക്കുന്ന കുരിശിന്റെ വഴി 2.30ന് മൗണ്ട് സീനായ്, ലക്കിടിയില്‍ എത്തിച്ചേരും. 23 ന് രാവിലെ ഫാ. അനൂപ് മാവറ സി.എം.ഐ. കോഴിക്കോട് രൂപത വചനസന്ദേശം നല്‍കും. തുടർന്ന് ഇടവകകള്‍ നയിക്കുന്ന കുരിശിന്റെ വഴി 2. 30ന് മൗണ്ട് സീനായ് ലക്കിടിയില്‍ എത്തിച്ചേരും.
മാർച്ച് ഒന്നിന് ഭക്തസംഘടനകള്‍ നയിക്കുന്ന കുരിശ്ശിന്റെ വഴി റവ. ഫാ. ജോസി താമരശ്ശേരി സി.എം.ഐ, വികാർ ജനറല്‍ വചനസന്ദേശം നല്‍കും. എട്ടിന് ഫാ. അൻവിൻ മണ്ണൂർ സി.എം.ഐ. വചനസന്ദേശം നല്‍കും. 15 ന് ഫാ തോമസ് കുറ്റിയാനിയില്‍ സി.എം.ഐ വചനസന്ദേശം നല്‍കും. 22 ന് ഫാ. അലോഷ്യസ് കുളങ്ങര, വികാർ പള്ളിക്കുന്ന് വചനസന്ദേശം നല്‍കും. 29ന് ദുഖവെള്ളി ദിനത്തില്‍ മുൻ എം.എല്‍.എ റോസക്കുട്ടി സന്ദേശം നല്‍കും. റവ. ഫാ. മാത്യു മണിയമ്പ്രായില്‍ സി.എം.ഐ. വികാർ പ്രൊവിൻഷ്യല്‍ ദുഃഖവെള്ളി സന്ദേശം നല്‍കും. 10.30 ന് യേശുവും പടയാളികളും മറിയവും ഭക്തസ്‌തീകളും വേഷമണിഞ്ഞ് കുരിശിന്റെ വഴിക്ക് മുന്നില്‍ നീങ്ങും. ഉച്ചയ്ക്ക് 1.30 ന് ഫാ. മാത്യു നായ്ക്കംപറമ്പില്‍ വി.സി, ഡിവൈൻ റിട്രീറ്റ് സെന്റർ ചാലക്കുടി സമാപനസന്ദേശം നല്‍കും.
വാർത്താ സമ്മേളനത്തില്‍ ഫാ. തോമസ് തുണ്ടത്തില്‍ സി. എം. ഐ, ജോസഫ് അഗസ്റ്റിൻ കീപ്പുറം, പാലാ, ജോബി ഇലഞ്ഞിക്കല്‍ കോഴിക്കോട്, മാജു പി.എഫ് കോഴിക്കോട്, തോമസ് ജോസഫ് കോഴിക്കോട് എന്നിവർ പങ്കെടുത്തു.



