
താമരശ്ശേരി: ചുരം ഒമ്പതാം വളവിൽ രാവിലെ 10 മണിയോടെ നടന്ന അപകടത്തിൽ പെട്ട ലോറികൾ സംഭവ സ്ഥലത്ത് നിന്നും മാറ്റാൻ സാധിച്ചിട്ടില്ല. സംഭവ സ്ഥലത്തേക്ക് ക്രെയിൻ എത്താൻ വൈകുന്നതാണ് കാരണം. ചുരം വഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ട സ്ഥിതിയാണ് നിലവിലുള്ളത്.
ഹൈവേ പോലീസും, വളണ്ടിയേഴ്സും സംഭവസ്ഥലത്തുണ്ട്. ക്രെയിൻ എത്താത്തത് കാരണം യാത്രക്കാരും, വളണ്ടിയേഴ്സും ചേർന്ന് ലോറികൾ തള്ളി നീക്കാനുള്ള ശ്രമത്തിലാണ്. അപകടത്തിൽ ടിപ്പർ ലോറി ഡ്രൈവർക്ക് പരിക്ക് പറ്റിയിട്ടുണ്ട്.



