LOCAL NEWSTHIRUVAMBADY

മൂ​ല്യ​ബോ​ധ​മു​ള്ള ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ൽ അ​ധ്യാ​പ​ക​രു​ടെ പ​ങ്ക് വ​ലു​ത്: മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ

തിരുവമ്പാടി:തല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ൽ അ​ധ്യാ​പ​ക​രു​ടെ പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്ന് താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ. പു​ല്ലൂ​രാം​പാ​റ ബ​ഥാ​നി​യാ​യി​ൽ ന​ട​ന്ന താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സ്കൂ​ളു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ സം​ഗ​മ​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.കാ​ല​ഘ​ട്ട​ത്തി​ന്‍റെ മാ​റ്റ​ത്തെ തി​രി​ച്ച​റി​ഞ്ഞ് അ​ധ്യാ​പ​ക​ർ സ​മൂ​ഹ​ത്തി​ൽ ന​ല്ല മാ​തൃ​ക​ക​ൾ സൃ​ഷ്ടി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ധ്യാ​പ​ക സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന വി​ദ്യാ​ഭ്യാ​സ സെ​മി​നാ​റി​ൽ റ​വ. ഡോ. ​ജി​സ​ൺ പോ​ൾ വേ​ങ്ങാ​ശേ​രി ക്ലാ​സെ​ടു​ത്തു.പൗ​രോ​ഹി​ത്യ ജീ​വി​ത​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഫാ. ​മാ​ത്യു മാ​വേ​ലി​യെ​യും ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ലി​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഈ ​അ​ധ്യ​യ​ന വ​ർ​ഷം വി​ര​മി​ക്കു​ന്ന 36 ജീ​വ​ന​ക്കാ​ർ​ക്കും ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച അ​ധ്യാ​പ​ക​ർ​ക്കും ഉ​പ​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ച​ട​ങ്ങി​ൽ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ളി​ക്ക​ൽ, ഫാ. ​മാ​ത്യു മാ​വേ​ലി, ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ, ലീ​ന വ​ർ​ഗീ​സ്, പി.​എ. അ​മ്പി​ളി, അ​ശ്വി​ൻ ടി. ​ജോ​സ​ഫ് ,വി​ൽ​സ​ൺ ജോ​ർ​ജ്, സി.​ജെ. തോ​മ​സ്, കെ.​ജെ. ആ​ന്‍റ​ണി, സി​ബി കു​ര്യാ​ക്കോ​സ്, ജോ​ളി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com