
കുന്ദമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്റെ രണ്ടാം ചരമവാർഷിക ദിനത്തില്‍ ചികിത്സാ ഉപകരണങ്ങള്‍ വിതരണം ചെയ്തു.
കുന്ദമംഗലം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആനപ്പാറ കുടുംബ ആരോഗ്യ കേന്ദ്രത്തിലേക്കാണ് ചികിത്സാ ഉപകരണങ്ങള്‍ നല്‍കിയത്.
ജില്ലാ സെക്രട്ടറി എം.ബാബുമോൻ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം യൂണിറ്റ് ജനറല്‍ സെക്രട്ടറി പി.ജയശങ്കർ അദ്ധ്യക്ഷത വഹിച്ചു. ആർ.എം.ഒ. ഡോ.ജലീല്‍, എച്ച്.ഐ. രഞ്ജിത്ത്, സുനില്‍ കണ്ണോറ, എം.പി.മൂസ, സജീവൻ കിഴക്കയില്‍, ടി.വി.ഹാരീസ്, പി.ജി.നിലേഷ്, നിമ്മി സജി, കെ.മഹിത, കെ.പി. അബ്ദുള്‍ നാസർ എന്നിവർ പ്രസംഗിച്ചു. ടി.സി. സുമോദ് നന്ദി പറഞ്ഞു.



