LOCAL NEWSNews

മഞ്ഞുവയല്‍ വിമല യുപി സ്കൂളില്‍ സയൻസ് എക്സ്പോ ഇന്ന് മുതല്‍

കോടഞ്ചേരി: മഞ്ഞുവയല്‍ വിമല യുപി സ്കൂളില്‍ സയൻസ് എക്സ്പോ “ലൂമിയർ 2കെ 24′ ഇന്ന് മുതല്‍. എജ്യൂക്കേഷൻ എക്സ്പോയുടെ ഉദ്ഘാടനം സ്കൂള്‍ അങ്കണത്തില്‍ കോർപറേറ്റ് മാനേജർ ഫാ.ജോസഫ് പാലക്കാട്ട് നിർവഹിച്ചു.ചടങ്ങില്‍ സ്കൂള്‍ മാനേജർ ഫാ.ജോർജ് കറുകമാലില്‍, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ അലക്സ് തോമസ് ചെമ്പകശേരി, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ബോസ് ജേക്കബ് , വാർഡ് മെമ്പർ റോസമ്മ കയത്തിങ്കല്‍ എന്നിവർ പങ്കെടുത്തു. രാവിലെ 11 മുതല്‍ രാത്രി എട്ട് വരെയാണ് പ്രദർശനം.

രണ്ടാം ദിവസം രാവിലെ ഒൻപതിന് തുടങ്ങി വൈകിട്ട് അഞ്ചിന് അവസാനിക്കും. കണ്ടും കേട്ടും അനുഭവിച്ചും സ്വായത്തമാക്കിയ ശാസ്ത്രസത്യങ്ങളെ സാമൂഹ്യ പ്രതിബദ്ധതയിലൂന്നി സമൂഹനന്മയ്ക്കായുള്ള ലളിതവത്കരണമാണ് “ലൂമിയർ 2കെ 24′.

മണ്ണ് പരിശോധന, ജലപരിശോധന, മെഡിക്കല്‍ കോളജിന്‍റെ പാത്തോളജി അനാട്ടമി, പ്ലാനറ്റോറിയം , ഫോറൻസിക് ലാബ് , ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര വിഭാഗത്തില്‍പ്പെട്ട 70 ഓളം സ്റ്റാളുകള്‍, റോബോട്ടിക്സ് , ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് , ടേക്ക് ഓഫ് ആൻഡ് ലാൻഡിങ്ങ് ഓഫ് ഏറോപ്ലെയിൻ, ഫയർ ആൻഡ് സേഫ്റ്റി , ഫുഡ് ഫെസ്റ്റ് എന്നിവയുടെ വിവിധ സ്റ്റോളുകള്‍ “ലൂമിയർ 2കെ 24′ ന്‍റെ ഭാഗമായിരിക്കുമെന്ന് ഹെഡ് മിസ്ട്രസ്സ് ആൻസി തോമസ്, അധ്യാപകരായ ഷബീർ, അനുപമ, സിസ്റ്റർ അല്‍ഫോൻസ്, പിടിഎ പ്രസിഡന്‍റ് ബിജു കാട്ടേക്കുടിയില്‍ എന്നിവർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com