മുക്കം- കൊടുവള്ളി നഗരസഭകൾ സംയുക്തമായി ഹരിത കർമ്മസേനയ്ക്ക് നടത്തുന്ന ത്രിദിന പരിശീലനത്തിന് തുടക്കമായി.

മുക്കം : ഹരിത കർമ്മ സേനയെ പ്രൊഫഷണൽ ആക്കുന്നതിൻ്റെ ഭാഗമായി കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും സംയുക്തമായാണ് പരിശീലനം നൽകുന്നത്. മുക്കം ഇ എം എസ് ഹാളിൽ രാവിലെ 10 മണിക്ക് ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി അധ്യക്ഷത വഹിച്ച ചടങ്ങ് ബഹു. നഗരസഭ ചെയർമാൻ ശ്രീ പി ടി. ബാബു ഉത്ഘാടനം ചെയ്തു.
മാലിന്യം വേർതിരിക്കൽ, ശേഖരണം, ഗതാഗതം, ഹരിത കർമ്മസേനയുടെ ആശയ വിനിമയം മെച്ചപെടുത്തൽ, ആരോഗ്യ സുരക്ഷ, ലിംഗനീതിയും അന്തസും ഉറപ്പാക്കൽ, ബ്രാൻഡിംഗ്, മാലിന്യ പരിപാലന നിയമങ്ങൾ, തൊഴിൽ നിയമങ്ങൾ, സാമൂഹ്യ സുരക്ഷ, ഹരിതമിത്രം ആപ്പ്, സംരഭകത്വ സാധ്യതകൾ, കണക്കുകളുടെ സൂക്ഷിപ്പ് , ഉറവിട മാലിന്യ സംസ്കരണം സാങ്കേതിക വിദ്യകൾ എന്നീ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്.
ഉദ്‌ഘാടന ചടങ്ങിൽ ക്ലീൻ സിറ്റി മാനേജർ, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.എസ്.ഡബ്യു.എം.പി, കില, നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു



