LOCAL NEWSTHIRUVAMBADY

തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ ലേല പരസ്യം

തിരുവമ്പാടി: 01/04/2024 മുതൽ 31/03/2025 കൂടിയ കാലത്തേക്ക് ബസ് സ്റ്റാന്റ് ഫീസ് പിരിവ്, പി.എച്ച്.സി. കോമ്പൗണ്ട്, സബ് സെൻ്റർ, ചേപ്പിലംകോട് പുഴ പുറംപോക്ക്, എന്നിവിടങ്ങളിലെ ഫലവൃക്ഷങ്ങളിലെ മേലാദായം, പഞ്ചായത്ത് ബസ് വെയ്റ്റിംഗ് ഷെഡ്ഡുകളിൽ പൂർണ്ണമായും പെയിന്റടിച്ച് പരസ്യം എഴുതുന്നതിനുള്ള അവകാശം എന്നിവ 2024 മാർച്ച് 06 ബുധൻ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് സെക്രട്ടറിയോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്‌തു കൊടുക്കാൻ നിശ്ചയിച്ചിരിക്കുന്നു. ലേലത്തിന്റെ നിബന്ധനകൾ പ്രവർത്തി സമയങ്ങളിൽ പഞ്ചായത്ത് ഓഫീസിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

ക്രമ നമ്പർ ഇനം നിരതദ്രവ്യം

1 ബസ് സ്റ്റാൻഡ് ഫീസ് പിരിവ് 5000

2 പി.എച്ച്.സി.കോമ്പൗണ്ട്, തിരുവമ്പാടി സബ്സസെൻ്റർ എന്നിവിടങ്ങളിലെ ഫലവൃക്ഷങ്ങളിലെ മേലാദായം 500

3 ചേപ്പിലംകോട് പുഴ പുറംപോക്ക്, ഫലവൃക്ഷങ്ങളിലെ മേലാദായം 500

4 പഞ്ചായത്ത് ബസ് വെയ്റ്റിംഗ് ഷെഡ്ഡുകളിൽ പൂർണ്ണമായും പെയിന്റടിച്ച് പരസ്യം എഴുതുന്നതിനുള്ള അവകാശം 500

Email:thiruvambadygp@gmail.com
Tel No: 0495-2252059

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com