
തിരുവമ്പാടി : കേരള പോലീസിൽ സബ് ഇൻസ്പക്ടറായി വിരമിച്ച പാലക്കടവ് പുതുപ്പറമ്പിൽ പി.വി. മാത്യു (87) നിര്യാതനായി. കോടഞ്ചേരി, മുക്കം, കൂരാച്ചുണ്ട്, സുൽത്താൻ ബത്തേരി, വൈത്തിരി, കോതമംഗലം, പോത്താനിക്കാട്, താമരശ്ശേരി തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിൽ സേവനം അനുഷ്ഠിച്ചു.
തിരുവല്ല കാരയ്ക്കൽ പനവേലിൽ കുടുംബാംഗം റോസമ്മയാണ് ഭാര്യ . മക്കൾ: ബിജു മാത്യു , മോളി, ജോളി, ഡോളി. മരുമക്കൾ : ലൂസി കൊച്ചുപുരയ്ക്കൽ കൂടരഞ്ഞി, തങ്കച്ചൻ മൈലപറമ്പിൽ പുല്ലൂരാംപാറ, ജെയിംസ് കിഴക്കുംകര മുണ്ടൂര് , ജിജി കാരക്കാട്ട് പുന്നയ്ക്കൽ. സംസ്കാരം: ഫെബ്രുവരി 29 ന് (വ്യാഴം) രാവിലെ 9 മണിക്ക് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ദേവാലയ സെമിത്തേരിയിൽ



