
ചക്കിട്ടപാറ: പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രം ഇരുട്ടില്‍. നൂറില്‍പരം ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രകാശിക്കുന്നത് നാമമാത്രം. ടൂറിസ്റ്റ് കേന്ദ്ര കവാടം വാഹന കാത്തിരിപ്പ് കേന്ദ്രം കൂടിയാണ്. രാത്രിയായാല്‍ ഈ ഭാഗം ഇരുട്ടിലാണ്. കടകളില്‍ നിന്നുള്ള അല്‍പം വെളിച്ചം മാത്രമാണ് ഇരുട്ടിനെ അകറ്റുന്നത്. കടകള്‍ അടച്ചാല്‍ ഇവിടെ പൂർണ അന്ധകാരമാണ്.
സ്ത്രീകളടക്കമുള്ള യാത്രക്കാർ ഇവിടെ പൂർണ ഇരുട്ടിലാണ് ബസ് കാത്തിരിക്കുന്നത്. ജലസേചന വകുപ്പിന്‍റെ കീഴിലാണ് പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രം. ലക്ഷങ്ങള്‍ വകയിരുത്തി ലൈറ്റുകള്‍ സ്ഥാപിച്ചിട്ട് അധിക കാലമായിട്ടില്ല. എന്തുകൊണ്ടാണ് ലൈറ്റുകള്‍ പ്രവർത്തനരഹിതമെന്നത് വ്യക്തമല്ല.



