LOCAL NEWSMUKKAMNews

ലഹരിക്കെതിരേ എൻഎസ്‌എസ് വിദ്യാര്‍ഥികളുടെ അസാദ് വാക്കത്തോണ്‍

മുക്കം: ലഹരിമുക്ത നാളേക്കായി യുവ കേരളം എന്ന സന്ദേശവുമായി എൻഎസ്‌എസ് വിദ്യാർഥികള്‍ നടത്തിയ വാക്കത്തോണ്‍ ശ്രദ്ധേയമായി. ഉന്നത വിദ്യാഭ്യാസ വകുപ്പും നാഷണല്‍ സർവീസ് സ്കീമും സംയുക്തമായി സംസ്ഥാനമാകെ ആസാദ് വാക്കത്തോണ്‍ നടത്തുന്നതിന്‍റെ ഭാഗമായാണ് മുക്കം ക്ലസ്റ്ററിന്‍റെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചത്.

ഓമശേരി അല്‍ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളജ്, എംഇഎസ് കോളജ് ചാത്തമംഗലം, ഡോണ്‍ ബോസ്കോ കോളജ് മാമ്പറ്റ, മുക്കം വികെഎച്ച്‌എംഒ കോളജ്, മുസ്‌ലിം ഓർഫനേജ് ആർട്സ് ആൻഡ് സയൻസ് കോളജ് എന്നീ കോളജുകളിലെ എൻഎസ്‌എസ് വിദ്യാർഥികളാണ് അണിനിരന്നത്.

പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച വാക്കത്തോണ്‍ മുക്കം ജനമൈത്രി പോലീസ് സ്റ്റേഷൻ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ മിനി യു. ആസാദ് ഫ്ലാഗ് ഓഫ് ചെയ്തു. എസ്.കെ. പൊറ്റക്കാട് മന്ദിരത്തില്‍ നടന്ന സമാപന സമ്മേളനം മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. ഷാഫി പുല്‍പ്പാറ അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ. സത്യനാരായണൻ മുഖ്യ പ്രഭാഷണം നടത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com