LOCAL NEWSTHIRUVAMBADY

കൃഷിയിലെ കലാവിരുതിൽ മനംനിറഞ്ഞ് കണ്ണൂരിൽ നിന്നെത്തിയ കർഷകർ

തിരുവമ്പാടി:കണ്ണൂർ ജില്ലയിലെ എടക്കാട് ബ്ലോക്കിൽ നിന്നും കൃഷി ഓഫീസർമാരായ ഗീതു, പൂജ എന്നിവരുടെയും ആത്മ ഉദ്യോഗസ്ഥ സൗമ്യ, ലീഡ്സ് ഉദ്യോഗസ്ഥൻ ശ്രീകുമാർ എന്നിവരുടെയും നേതൃത്വത്തിൽ പഠനയാത്രയായി എത്തിയ കർഷകരുടെ സംഘം തിരുവമ്പാടി ഫാംടൂറിസ സർക്യൂട്ടിലെ ഗ്രെയ്സ് ഗാർഡൻ, കാർമ്മൽ ഫാം, ഫ്രൂട്ട് ഫാം റിസോർട്ട്, അക്വാ പെറ്റ്സ് ഇന്റർനാഷണൽ, താലോലം പ്രൊഡക്ട്സ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ഗ്രേയ്സ് ഗാർഡനിൽ ബോണി മുട്ടത്തുകുന്നേൽ കാര്‍ഷിക വിളകളിൽ നടത്തുന്ന കലാവൈവിദ്ധ്യങ്ങളിൽ സന്ദർശക സംഘം ഏറെ ആശ്ചര്യവും സംതൃപ്തിയും പ്രകടിപ്പിച്ചു. കാർമ്മൽ ഫാമിൽ ഡൊമിനിക് മണ്ണൂക്കുശുമ്പിലിന്റെ തനതായ കാര്‍ഷിക രീതികളിലും അദ്ദേഹം നൽകിയ വിശദമായ ക്ലാസ്സിലും അഭിനന്ദനങ്ങൾ അറിയിച്ച സംഘം തുടർന്ന് ഇരവഞ്ഞിപ്പുഴയുടെ മാസ്മരിക സൗന്ദര്യം ആസ്വദിക്കാൻ ലഭിച്ച അവസരത്തിൽ ഏറെ ആഹ്ലാദവും പ്രകടിപ്പിച്ചു. ഫാം ടൂറിസ സൊസൈറ്റി പ്രസിഡണ്ട് അജു എമ്മാനുവൽ, ഫ്രൂട്ട് ഫാം ഉടമ ദേവസ്യ മുളക്കൽ എന്നിവർ പഠനസംഘത്തിന് ക്ലാസ്സുകൾ എടുത്തുനൽകി. ബീന അജുവിന്റെ താലോലം പ്രൊഡക്ട്സിൽ നിന്നും മൂല്യവർദ്ധിത കാര്‍ഷിക ഉത്പന്നങ്ങളും, മരം കൊണ്ട് നിർമ്മിച്ച കളിപ്പാട്ടങ്ങളും വാങ്ങി, തിരുവമ്പാടിയിൽ ലഭിച്ച ഊഷ്മള സ്വീകരണത്തിലും നല്ല ആതിഥേയത്വത്തിലും ആസ്വാദ്യകരമായ ഭക്ഷണത്തിലും, നല്ല പ്രായോഗിക കാർഷിക പാഠങ്ങളിലും സംതൃപ്തി അറിയിച്ചുകൊണ്ട് വൈകുന്നേരത്തോടെ പഠനസംഘം കണ്ണൂരിലേക്ക് മടങ്ങിപ്പോയി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com