
തിരുവമ്പാടി : പുന്നയ്ക്കൽ അങ്ങാടിയുടെ സമീപത്ത് പൊയിലിങ്ങാപുഴയുടെ കടവിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.പുന്നക്കൽ തോട്ടിൻകര മത്തച്ചൻ (62) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്ന് രാവിലെയാണ് പരിസര വാസികൾ മൃതദേഹം കണ്ടത്.അവിവാഹിതൻ ആണ്. തിരുവമ്പാടി പൊലീസ് ഇൻക്വസ്റ്റിനു ശേഷം മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി



