
പുന്നക്കൽ: ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികളെ തടയുന്നതിന്റെ ഭാഗമായി മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടത്തുവാൻ തീരുമാനിച്ചു.
പുന്നക്കൽ മധുരമൂല കമ്പളത്ത് ഇബ്രാഹിമിന്റെ വീട്ടിൽ വച്ച് നടന്ന പരിപാടി വാർഡ് മെമ്പർ ലിസി സണ്ണി ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. പി മുഹമ്മദ് മുസ്തഫ ഖാൻ പകർച്ചവ്യാധി പ്രതിരോധ പ്രവ്രത്തന ബോധവൽക്കരണ ക്ലാസ് നടത്തി. ഉറുമി അംഗനവാടി ടീച്ചർ എം വി രജിതമോൾ , കുടുംബശ്രീ സിഡിഎസ് മെമ്പർ സുഹറ ഇസ്മായിൽ, ആശാവർക്കർ ഉഷ ചന്ദ്രൻ, ആർ ആർ ട്ടി പ്രവർത്തകൻ യൂസഫ് ചെ രങ്ങാത്തൊടി എന്നിവർ നേതൃത്വം നൽകി. കുടുംബശ്രീ മെമ്പർമാർ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു



