
തിരുവമ്പാടി- ഓമശ്ശേരി തിരുവമ്പാടി റോഡിൽ തറോൽ കല്ലുരുട്ടി സഹകരണ ബാങ്കിന്റെ സമീപം കാർ പോസ്റ്റിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.പുല്ലൂരാംപാറയിലേക്ക് പോവുകയായിരുന്ന കട്ടിപ്പാറ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.ഭാഗികമായി തടസ്സപ്പെട്ട ഗതാഗതം പിന്നീട് പുനസ്ഥാപിച്ചു…



