
തിരുവമ്പാടി: കഴിഞ്ഞദിവസം ഓസ്ട്രേലിയയിൽ നിര്യാതനായ പുല്ലൂരാംപാറ, ചിറ്റാട്ടുവടക്കേൽ പരേതരായ മൈക്കിൾ – ത്രേസ്യ ദമ്പതികളുടെ മകൻ സി.എം ബാബു (63) വിൻ്റെ സംസ്കാരം നാളെ (ഞായർ) നടക്കും. ഞായർ (05/05/2024) രാവിലെ 9 മണി മുതൽ വസതിയിൽ പൊതുദർശനത്തിന് വെക്കുന്ന ഭൗതികദേഹം ഉച്ചകഴിഞ്ഞ് 4.30ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും ഭാര്യ : ലില്ലി കൂരാച്ചുണ്ട്, നെടിയപാലയിൽ കുടുംബാംഗം. മക്കൾ : ഷാരോൺ ( ഓസ്ട്രേലിയ ), ഷാജിൽ മരുമക്കൾ : ചിപ്പി ചിറയ്ക്കൽ ( ബാലുശ്ശേരി ), ഡിഗ്ന മലപ്രവനാൽ (കൂടരഞ്ഞി ). സഹോദരങ്ങൾ : സി. മിഷേൽ PDDM (ബാംഗ്ലൂർ), ദേവസ്യ, മേരിക്കുട്ടി, സണ്ണി, രാജു, വിൽസൺ, ബിജി മോൾ, പരേതനായ ടോമിച്ചൻ.



