കർഷകർക്കുള്ള പരിശീലനം നാളെ ആനക്കാംപൊയിലിൽ

തിരുവമ്പാടി:മലയോര കാർഷിക മേഖലയുടെ പ്രതീക്ഷ ആയി കാർഷിക ഉത്പാതക കമ്പനി യാദ്ധർഥ്യമാവുകയാണ്. കൊടുവള്ളി ബ്ലോക്കിലെ കൂടരഞ്ഞി തിരുവമ്പാടി പഞ്ചായത്തുകളിലെ കർഷകർക്കായി രൂപീകരിച്ച കമ്പനി ആണ് കോഴിക്കോട് ഫ്രൂട്സ് ആൻഡ് സ്‌പൈസ്സ് പ്രൊഡ്യൂസർ കമ്പനി. കമ്പനിയുടെ പ്രവർത്തന സാദ്ധ്യതകൾ ഉപയോഗിച്ച് കൊണ്ട് മലയോര കാർഷിക പ്രതിസന്ധികൾ തരണം ചെയ്യാനുള്ള ശ്രമങ്ങൾക്ക് കർഷകരുടെ സഹകരണം അത്യന്താപേക്ഷിതമാണന്നുംകർഷക ഉത്പാദക കമ്പനിയുടെ പ്രവർത്തന രീതികളും സാധ്യതകളും പരിചയപ്പെടുത്തുന്ന ഒരു പരിശീലന പരിപാടി നാളെ (28/5/2024 ചൊവ്വാഴ്ച) ആനക്കാംപൊയിൽ സെന്റ് മേരീസ് പാരീഷ് ഹാളിൽ വെച്ച് രാവിലെ 11 മണിക്ക് സംഘടിപ്പിക്കുയാണ് എല്ലാ കർഷകരുടെയും സാന്നിധ്യം ഉണ്ടാകണമെന്ന് തിരുവമ്പാടി കൃഷി ഓഫീസർ അറിയിച്ചു.



