രക്‌തദാനം നടത്തണമെന്ന അതിയായ ആഗ്രഹം പതിനെട്ടു പൂർത്തിയായതിന് തൊട്ടുപിറകെ രക്‌തദാനം നടത്തി അലീന സെബാസ്റ്റ്യൻ.

മുക്കം:കഴിഞ്ഞ മാസമാണ് അലീനക്ക് പതിനെട്ടു പൂർത്തിയായത്. തന്റെ ജീവിതഭിലാഷങ്ങളിലൊന്നായിരുന്ന രക്‌തദാനം നടത്താൻ മനസ്സു കൊണ്ട് നേരത്തെ തന്നെ തെയ്യാറായിരുന്നു. പ്രായം പതിനെട്ടു വയസ്സ് കടക്കണമെന്ന നിർദ്ദേശമുള്ളത് കൊണ്ട് കാത്തിരിപ്പിലായിരുന്നു. ഒടുവിൽ ഇന്നലെ രക്‌തദാനത്തിൽ ചരിത്രമെഴുതിയ പ്രജീഷ് ന്റെ ഓർമ്മക്കായ് എന്റെ മുക്കം കോഴിക്കോട് ഡ്രൈവേഴ്സ് എൻ്റെ നെല്ലിക്കാപറമ്പ് ചേർന്ന് സംഘടിപ്പിച്ച മെഗാ ക്യാമ്പിലെത്തി തന്റെ കാത്തിരിപ്പ് പൂർത്തിയാക്കി. പ്ലസ് ടു പഠനം പൂർത്തിയാക്കി ഉപരിപഠനത്തിനായി തെയ്യാറെടുക്കുവാണ് അലീന സെബാസ്റ്റ്യൻ. പിതാവ് സെബാസ്റ്റ്യൻ ഓട്ടോറിക്ഷ തൊഴിലാളിയാണ്. തൊഴിലാളി യൂണിയൻ പ്രവർത്തകനും കോഴിക്കോട് ഡ്രൈവേഴ്സ് അംഗവുമാണ് സെബാസ്റ്റ്യൻ. മകളുടെ ആഗ്രഹ സഫലീകരണത്തിനൊപ്പം അവിടെ വെച്ച് തന്റെയും രക്‌തദാനം നിർവ്വഹിച്ചിരുന്നു.
ഒപ്പം അനിയത്തിക്ക് നിറ പിന്തുണ നൽകി സഹോദരി സോന സെബാസ്റ്റ്യനും ഇന്നലെ ക്യാമ്പിലെത്തി രക്‌തദാനം നിർവ്വഹിച്ചു. ആതുര സേവനരംഗത്തു സജീവമായി സോനയുമുണ്ട്. വലിയ മാതൃക തീർത്താണ് ഇവർ മൂന്നുപേരും രക്‌തദാന ക്യാമ്പ് വിടുന്നത്. രക്തത്തിനായി പണമുള്ളവരും ഇല്ലാത്തവരുമായി. നിരവധി പേരാണ് ദിനേന കാത്തിരിക്കുന്നത്. ഈ നിരവധി പേരിലേക്ക് നാളെ നമ്മളെത്തില്ലായെന്ന് ഒരു ഉറപ്പും പറയാനൊക്കില്ല. അവരെ ചേർത്ത് പിടിക്കാൻ മനസ്സ് കാണിച്ച അലീനയും, സെബാസ്റ്റ്യനും, സോനയും ഒരുപാടഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്…
നിരവധി പേർക്ക് മാതൃകയാണ് അലീന. ഇത്തരം അലീനമാർ ഇനിയും കടന്നുവരട്ടെ….



