LOCAL NEWSTHIRUVAMBADY

സമാശ്വാസ പെൻഷനുകൾ മുടക്കം കൂടാതെ ലഭ്യമാക്കണം: പെൻഷനേഴ്സ് യുണിയൻ

തിരുവമ്പാടി: നിരവധി നിർദ്ധന രോഗികൾക്കും കുടുംബങ്ങൾക്കുo കൈത്താങ്ങായ വിവിധ സമാശ്വാസ പെൻഷനുകൾ മുടക്കം കൂടാതെ ലഭ്യമാക്കാൻ നടപടി ഉണ്ടാകണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.വൃക്കരോഗികൾക്കും ഡയാലിസിസ് രോഗികൾക്കും ഉൾപ്പെടെയുള്ള നിർദ്ധന രോഗികൾക്കു ലഭിച്ചിരുന്ന ജീവൻ രക്ഷാ മരുന്നുകളും അനുബന്ധ സഹായങ്ങളും കാലങ്ങളായി മുടങ്ങി കിടക്കുകയാണെന്നും ആനുകൂല്യം ഉടൻ അനുവദിക്കണമെന്നും കാലങ്ങളായി മുടങ്ങി കിടക്കുന്ന ഇൻഷൂറൻസ് തുക ആശുപത്രികൾക്ക് ലഭ്യമാക്കണമെന്നും യോഗം ആവശ്യം ഉന്നയിച്ചു.യൂണിറ്റ് പ്രസിഡണ്ട് പി വി ജോൺ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ സി ജോസഫ് , ട്രഷറർ എം കെ തോമസ്, എം ജെ ജെയിംസ് , ടി ഒ അബ്ദുറഹ്മാൻ , റൂബി തോമസ്, ടോം തോമസ്, കെ കെ ഹരിദാസ് ,എൻ വി ജോസഫ്, ടി ടി സദാനന്ദൻ ,എം വി ജോർജ്, ജോസ് പ്രസാദ് , പി എം ജോയി എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com