LOCAL NEWSTHIRUVAMBADY

ജില്ലയിൽ ഏറ്റവും കൂടുതൽ പ്രാവശ്യം രക്തം ദാനം ചെയ്ത ജെയ്സനെ ആദരിച്ചു

കോഴിക്കോട്: ജില്ലയിൽ ഏറ്റവും കൂടുതൽ പ്രാവശ്യം രക്തം ദാനം ചെയ്ത് തിരുവമ്പാടിയുടെ ജീവ കാരുണ്യപ്രവർത്തനത്തിന് നവ ചൈതന്യം പകർന്ന് നാടിന് മാതൃകയും അഭിമാനവുമായ കന്നുംകുഴി ജെയ്സന് ബ്ലഡ്‌ ഡോണേഴ്സ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ വച്ച് ആദരിച്ചു.

115 പ്രാവശ്യം രക്തം ദാനം ചെയ്താണ് കോഴിക്കോട്, തിരുവമ്പാടിയിലെ വ്യാപാരി ജെയ്സൺ കന്നുകുഴി ജില്ലയിൽ ഒന്നാമൻ ആയത്.കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ശ്രീജിത്ത്‌ കുമാർ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഡോ. ശ്രീജിത്ത്‌, സൂപ്രണ്ട് ഡോ ശ്രീജയൻ എന്നിവർ ചേർന്ന് സമ്മാന ദാനം നിർവ്വഹിച്ചു.തിരുവമ്പാടിയിലെ വ്യാപാരി കൂടിയായ ജെയ്‌സൺ കൃത്യമായ ഇടവേളകളിൽ രക്തം ദാനം ചെയ്യുന്നത് കൂടാതെ സ്വന്തമായി ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പ് രൂപീകരിച്ച് ബ്ലഡ്‌ ആവശ്യം ഉള്ള രോഗികൾക്ക് ലഭ്യമാക്കാൻ ശ്രമിച്ചു വരുന്നു.കെ സി ബി സി മദ്യ -ലഹരി വിരുദ്ധ സമിതി, ദീപിക ഫ്രണ്ട്‌സ് ക്ലബ്‌, എ കെ സി സി, പ്രൊ ലൈഫ് തുടങ്ങി നിരവധി സാമൂഹ്യ ജീവകാരുണ്യ സംഘടന കളിൽ സജീവപ്രവർത്തകൻ കൂടിയാണ് ജെയ്‌സൺ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com