HEALTHLOCAL NEWSTHIRUVAMBADY

ഡെങ്കിപ്പനി പ്രതിരോധം :കൊതുക് വളരാൻ സാഹചര്യം ഒരുക്കിയതിന് വീട്ടുടമയിൽ നിന്നും പിഴ ഈടാക്കി

തിരുവമ്പാടി :തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിർദ്ദേശങ്ങൾ അവഗണിക്കുന്നവർക്കെതിരെ കർശന നിയമനടപടിയുമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും.

ഗ്രാമപഞ്ചായത്തിൽ ചേർന്ന പകർച്ചവ്യാധി അവലോകന യോഗ തീരുമാന പ്രകാരം വാർഡുകളിലൂടെ നടത്തുന്ന ‘കരുതൽ യാത്രയുടെ ‘ ഭാഗമായി പുന്നക്കൽ പ്രദേശത്തെ വീടുകളിലും സ്ഥാപനങ്ങളിലും തോട്ടങ്ങളിലും നടത്തിയ പരിശോധനയിൽ
നിർദ്ദേശങ്ങൾ അവഗണിച്ച് ഡെങ്കിപ്പനി പടരാൻ ഇടയാക്കുന്ന രീതിയിൽ വീടിൻ്റെ പരിസരങ്ങളിൽ കൊതുകു വളരുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കിയതിനാണ് വീട്ടുടമയിൽ നിന്നും പിഴ ഈടാക്കിയത്.
കരുതൽ യാത്രയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ, വാർഡ് മെമ്പർമാരായ ലിസി സണ്ണി,ഷൈനി ബെന്നി ,ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫ ഖാൻ , ജെ പി എച്ച് എൻ വിജിമോൾ എംജി, ഉഷാ ചന്ദ്രൻ, അജിന ദിലീപ്, സുമി അബ്രഹാം
എന്നിവർ നേതൃത്വം നൽകി.

ഡെങ്കിപ്പനി പടരുന്നത് തടഴുന്നതിനായി വിപുലമായ പരിശോധന നടത്തുമെന്നും, വീടുകളുടെയും സ്ഥാപനങ്ങളുടെയും തോട്ടങ്ങളുടെയും പരിസരങ്ങളിൽ കൊതുകു വളരുന്നതിന് സാഹചര്യങ്ങൾ ഒരുക്കിയാൽ ഉടമയിൽ നിന്നും പതിനായിരം രൂപ വരെ പിഴ ഈടാക്കുമെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫും മെഡിക്കൽ ഓഫീസർ ഡോ.കെ വി പ്രിയയും അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com