
തിരുവമ്പാടി:ചേപ്പിലംകോട് പ്രഭാതം സ്വാശ്രയസംഘം ശുചീകരണ യജ്ഞവും ബോധവൽകരണ ക്ലാസും നടത്തി. തിരുവമ്പാടി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷൈജു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സംഘം സെക്രട്ടറി എൻ. കെ നിഷാദ്. പ്രസിഡന്റ് മനീഷ് കെ.കെ ശ്രീനിവാസൻ, നിഖിൽ, നവാസ്, ശ്യാം,നൗഷാദ്, വിജിത്,സുബീഷ്, സുരേഷ് പ്രദേശത്തെ കുടുംബശ്രീ അംഗങ്ങൾ എന്നിവർ യജ്ഞത്തിൽ പങ്കെടുത്തു.



