
മലബാർ റിവർ ഫെസ്റ്റിവലിൻ്റെ ഭാഗമായി മുക്കം നഗരസഭ സംഘടിപ്പിക്കുന്ന വി. കുഞ്ഞാലിഹാജി സ്മാരക ട്രോഫിക്കു വേണ്ടിയുള്ള അഖില കേരള കബഡി മത്സരം മുക്കത്ത് ലിൻ്റോ ജോസഫ് എം.എൽ എ ഉദ്ഘാടനം ചെയ്തു. നഗരസ ഭാ ചെയർമാൻ പി ടി ബാബു അധ്യക്ഷനായി വിദ്യാഭ്യാസകല -കായിക സ്ഥിരം സമിതി അധ്യക്ഷൻ ഇ.സത്യനാരായണൻ, യുവജനക്ഷേമ ബോർഡ് അംഗം ദിപുപ്രേംനാഥ്, റിവർഫെസ്റ്റിവൽ സി.ഇ. ഒ വിനു കുര്യൻ, ഫയർ ആൻ്റ് സേഫ്റ്റി ഓഫീസർ അബ്ദുൾ ഗഫൂർ,കൗൺസിലർമാർ ജോഷില സന്തോഷ് അശ്വതി സനൂജ്, വേണു ഗോപാലൻ വിശ്വൻ നികുഞ്ജം. എന്നിവർ ആശംസകൾ നേർന്നു. നഗരസഭ വാർഷിക പദ്ധതിയിൽ വാങ്ങിച്ച കബന്ധി മാറ്റിൻ്റെ ഉദ്ഘാടനവും ചെയർമാൻ നിർവഹിച്ചു. ആകെ 18 ടീമുകൾ സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നായി പങ്കെടുത്തു. വനിതകളുടെ മത്സരത്തിൽ നീലേശ്വരം ഹൈസ്കൂൾ ചാമ്പ്യന്മാരായി. പാലക്കാട് വൈ.എം. ജി റണ്ണേർസ് ട്രോഫി കരസ്ഥമാക്കി.എം.കെ. ബാബു, ശശി വെണ്ണക്കോട്, യൂത്ത് കോഡിനേറ്റർ ആ തിര എന്നിവർ മത്സരത്തിനു നേതൃത്വം നൽകി.




