News

ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു

തിരുവമ്പാടി:ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആനക്കാംപൊയിൽ സെന്റ് മേരീസ് യൂപി സ്കൂളിൽ ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു.

പരിപാടിയിൽ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയൽ ഹെൽത്ത് ഇൻസ്പടകറായ മനീഷ കുട്ടികൾക്കുവേണ്ടി ലഹരി വിരുദ്ധ സന്ദേശം നൽകി. സ്ക്കൂൾ ഹെഡ്മിസ്ട്രിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും പ്ലക്കാർഡ് പ്രദർശനവും കാർട്ടൂൺ രചനയും നടത്തി.

പരിപാടിക്ക് കൺവീനർമാരായ എബി ദേവസ്യ, റീനു സ്ക്കറിയ എന്നിവർ നേതൃത്വം നൽകി. മറ്റു അധ്യാപകരായ ജസ്റ്റിൻ പോൾ സിസ്റ്റർ ഷൈനി. ആലീസ് വി തോമസ് എന്നിവർ ലഹരി വിരുദ്ധ ദിനത്തിന്റെ പ്രത്യേകതയെ കുറിച്ച് സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com