
തിരുവമ്പാടി:എൻ എസ് എസ് ദിനാചരണത്തോടനുബന്ധിച്ചു സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തിരുവമ്പാടി ബസ് സ്റ്റാൻഡും പരിസരവും ശുചീകരണം നടത്തി. ബസ്സ്റ്റാൻഡിന്
ഉൾഭാഗവും സമീപത്തെ വിശ്രമകേന്ദ്രവുമാണ് വിദ്യാർത്ഥികൾ വൃത്തിയാക്കിയത്.
ശുചീകരണ പരിപാടി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ജോൺസൻ ഉദ്ഘാടനം ചെയ്തു.
കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ
ശ്രീജിത്ത് കെ ബി, പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ അയന എസ് എം ,പ്രിൻസിപ്പൽ വിപിൻ എം സെബാസ്റ്റിൻഎൻ എസ് എസ് കോർഡിനേറ്റർ ജിതിൻ ജോസ്, അധ്യാപികമാരായ ബിന്ദു കുര്യൻ,സാനി പോൾ എന്നിവർ സംസാരിച്ചുഎൻ എസ് എസ് ലീഡേഴ്‌സ് ഡോൺ ജോബി, ദിയ ട്രീസ, ദിജ്‌വിക്ത, ജോൺ ജോസഫ് ഷാജി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.



