
തിരുവമ്പാടി: പുല്ലൂരാംപാറയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ നാല് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.പുഴയില്‍ തെരച്ചില്‍ തുടരുകയാണ്. ബസില്‍ നിരവധി പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. നിയന്ത്രണം വിട്ട ബസ് പുഴയിലേക്ക് പുഴയിലേക്ക് ബസ് തലകീഴായി മറിയുകയായിരുന്നു.. രക്ഷപ്പെടുത്തിയവരെ സമീപ പ്രദേശങ്ങളിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് ബസിന് അകത്ത് കുടുങ്ങിയവരെ പുറത്തെത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ആനാക്കാം പൊയിൽ നിന്നും മുക്കത്തേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും സന്നദ്ധപ്രവർത്തകരും ചേര്‍ന്നാണ് ബസിനകത്ത് ഉള്ളവരെ രക്ഷിച്ചത്.ക്രെയിന്‍ ഉപയോഗിച്ചാണ് ബസ് ഉയര്‍ത്തിയാണ് ഉള്ളിൽ കുടുങ്ങി കുടുങ്ങിയവരെ രക്ഷിച്ചത്.



