LOCAL NEWS

സിദ്ദീഖ് എഴുതുന്നു എന്റെ ഭ്രാന്തൻ ചിന്തകൾ…..

മണ്ണറിഞ്ഞ് വളം ചെയ്യണം…പുതുതായി ജോയിൻ ചെയ്ത തന്റെ ജൂനിയറായ ജ്യോതിയോട് ബിന്ദു എന്തോ സംശയം ചോദിച്ചു.. ജ്യോതി അതിന് ആവേശത്തോടെ മറുപടി പറയുകയും ചെയ്തു.. ബിന്ദു ജ്യോതിയോട് നന്ദി പറഞ്ഞ് തന്റെ ക്യാബിനിലേക്ക് നടന്നു.. ഇതെല്ലാം കേട്ടുകൊണ്ടിരുന്ന ബിന്ദുവിന്റെ മറ്റൊരു സഹപ്രവർത്തകൻ ജോമോൻ ക്യാബിനിലേക്ക് നടക്കുന്നതിനിടെ ബിന്ദുവിനോട് ചോദിച്ചു..”അതെങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നിനക്ക് അറിയുന്നതാണല്ലോ ബിന്ദു, പിന്നെ എന്തിനാ നീ ജ്യോതിയോട് ചോദിച്ചത്”..”നമ്മളോട് അടുപ്പമുള്ള ആളുകളോട് നമ്മൾ എന്തെങ്കിലും ചെറിയ സഹായം ചോദിച്ചാൽ അത് അവരിൽ നമ്മുടെ മതിപ്പ് ഉയർത്തും. മാത്രവുമല്ല അവർക്ക് എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിൽ നമ്മളോട് ചോദിക്കാൻ ബുദ്ധിമുട്ടും ഉണ്ടാവില്ല”..”എന്റെ ജൂനിയറായ അവൾക്ക് ഒരുപാട് കാര്യങ്ങൾ എന്നോട് ചോദിക്കാൻ ഉണ്ടാകും. എന്റെ ഈ ഒരു പ്രവർത്തിയിൽ അവൾ ഒരു മടിയും കൂടാതെ അതെല്ലാം എന്നോട് ചോദിക്കും. അത് എനിക്കും അവൾക്കും നമ്മുടെ കമ്പനിക്കും ഗുണം ചെയ്യുകയും ചെയ്യും”.. ബിന്ദുവിന്റെ ബുദ്ധിശക്തിയിൽ ജോമോന് അതിശയം കൂറി..”ഇവിടെയും നന്മ അവിടെയും നന്മ ചുറ്റുമുള്ളവർക്കും നന്മ”.. ജോമോൻ ഇതും പറഞ്ഞ് ചിരിച്ചുകൊണ്ട് ബിന്ദുവിനെ നോക്കി.. അത് കേട്ട് അവളും ചിരിച്ചുകൊണ്ട് അവരവരുടെ ക്യാബിനിലേക്ക് പോയി..

ഇന്നലെ ഫെയ്സ്ബുക്കിൽ ഇതുപോലെ ഒരു അടയാളപ്പെടുത്തൽ കണ്ടു.. പുതുതായി വന്ന തന്റെ ദരിദ്രരായ അയൽക്കാരോട് ഒരു അമ്മ കുറച്ച് ഉപ്പ് കടം വാങ്ങുന്നു… ഇത് കണ്ട് അവരുടെ കൊച്ചുമകൻ അവരോട് ചോദിക്കുന്നു,”മുത്തശ്ശി, ഉപ്പ് നമ്മുടെ വീട്ടിൽ ഉണ്ടല്ലോ പിന്നെയെന്തിനാ അവരോട് കടം വാങ്ങിയത്”.. ഇത് കേട്ട് മുത്തശ്ശി തന്റെ ചെറുമകനോട് ഒരു അറിവ് പകർന്നു കൊടുക്കുന്നുവെന്ന മട്ടിൽ പറഞ്ഞു,”അവര് നമ്മുടെ വീട്ടിൽ വന്ന് അരിയും തക്കാളിയും പച്ചമുളകും അങ്ങിനെ പലതും വാങ്ങാറുണ്ട്. നമ്മളും വല്ലപ്പോഴും അവരോട് ഇതുപോലെയുള്ള എന്തെങ്കിലും വാങ്ങിയാൽ അവർക്കത് സന്തോഷമാവുകയും അവർക്ക് വീണ്ടും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മടിയോ മറ്റെന്തെങ്കിലും വിഷമങ്ങളോ തോന്നാതെ നമ്മളോട് ചോദിക്കാനും കഴിയും”..മുത്തശ്ശി ഒറ്റയടിക്ക് പറഞ്ഞതുകൊണ്ട് കാര്യങ്ങൾ വ്യക്തമായും മനസ്സിലാവാത്ത കൊച്ചു മകനോട് മുത്തശ്ശി അത് വിവരിച്ചുകൊണ്ട് കോലായിലെ സോഫയിൽ ഇരുന്നു…

നമ്മളെക്കാൾ താഴെയുള്ളവരോട്, അത് ഏത് മേഖലയുമാകട്ടെ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരോ, വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നവരോ, ആരോഗ്യപരമായി അല്ലെങ്കിൽ മാനസിക പരമായി പിന്നോക്കം നിൽക്കുന്നവരോ, അവരെ നമ്മളൊന്ന് താഴ്ന്ന് കൊടുത്ത് കൈ നീട്ടി സ്വീകരിച്ചാൽ അത് അവനിലും നമ്മളിലും സന്തോഷം നിറയ്ക്കും..

എന്റെ ജോലിക്കാരനായ ഒരുത്തൻ എന്റെ ഒരു ചായയുടെ പൈസ കൊടുക്കുന്നത് ( ബിരിയാണിയുടെതല്ല) എനിക്ക് നാണക്കേടല്ലേ എന്ന് ചിന്തിക്കുന്നവരെ പറ്റി അല്ല ഞാൻ പറഞ്ഞത്.. വളരെയേറെ അറിവുള്ള ഞാനെന്തിന് അവന്റെ അടുത്തേക്ക് പോകണം?, അവന് വേണമെങ്കിൽ ഇങ്ങോട്ട് വരട്ടെ, എന്ന് ചിന്തിക്കുന്നവരെയും പറ്റിയല്ല പറഞ്ഞത്.. അനാരോഗ്യം കൊണ്ട് വീണുകിടക്കുന്നവനെ ഞാനെന്തിന് എഴുന്നേൽക്കാൻ സഹായിക്കണം എന്ന് ചിന്തിക്കുന്ന ആരോഗ്യവാനോടും അല്ല.. മക്കളുടെ പഠിത്തം മകളുടെ കല്യാണം വീടുപണി അമ്മയുടെ അസുഖം അതുപോലെയുള്ള പല കാരണങ്ങൾ കൊണ്ട് മാനസികമായി തളർന്നിരിക്കുന്ന ആളോട് “ഒക്കെ ശരിയാവും, വിഷമിക്കുകയൊന്നും വേണ്ട” എന്നൊക്കെ പറഞ്ഞ് പ്രശ്നത്തെ ലഘൂകരിച്ച് അവന്റെ മാനസിക സംതൃപ്തിക്കായി ശ്രമിക്കാത്ത മാനസിക ആരോഗ്യം കൂടുതലുള്ള ആളെ പറ്റിയും അല്ല ഞാൻ പറഞ്ഞത്.. തന്റെ പണിക്കാരന്റെ അടുത്തുനിന്ന് സന്തോഷത്തോടെ ഒരു ചായ വാങ്ങി കുടിക്കുന്നവനും, താന്റെ അറിവ് സന്തോഷത്തോടെ ഒരുത്തന് പകർന്നു കൊടുക്കുന്നവനും, വീണു കിടക്കുന്നവനെ എഴുന്നേൽപ്പിക്കുന്നവനും, മാനസികമായി തളർന്നവനെ സമാധാനിപ്പിക്കുന്നവനും ആണ് ഞാൻ പറഞ്ഞ ആ കൂട്ടത്തിൽ ഉള്ളത്..ഏതു മേഖലയിൽ ആണെങ്കിലും താഴെത്തട്ടിൽ ഉള്ളവന് വേണ്ടി നമ്മൾ ഒരു സ്റ്റെപ്പ് താഴേക്ക് ഇറങ്ങി താഴെ ഉള്ളവന് കൈക്കൊടുത്ത് അവനെ നമ്മളിലേക്ക് അടുപ്പിക്കാൻ കഴിഞ്ഞാൽ നമ്മൾക്കും അവനും സന്തോഷമാവും. അത് നമുക്കും മറ്റുള്ളവർക്കും അവനും ഗുണം നൽകുകയും ചെയ്യും..പേരുകൾ തികച്ചും സാങ്കല്പികം Sidhique Patta…

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com