
മുക്കം മുൻസിപ്പാലിറ്റി കാഞ്ഞിരമുഴി ഡിവിഷനിലെ ഇരൂൾകുന്ന് കുടിവെളള പദ്ധതിയുടെ പൊതുകിണർ ഉൽഘാടനം ചെയ്തു. പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി 2022-23 വാർഷിക പദ്ധതിയിൽ 6 ലക്ഷം രൂപ അനുവദിച്ചു നിർമ്മിച്ച പൊതുകിണർ മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ പി ടി ബാബു ഉദ്ഘാടനം ചെയ്തു. കൗൺസിലർ ശ്രീമതി അനിത ടീച്ചർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സത്യനാരായണൻ മാസ്റ്റർ, മുൻ കൗൺസിലർ പി പ്രഷോ ദ്കുമാർ, അസീസ് പുതുമുറ്റത്തിൽ, ജയൻ നടുതൊടുകയിൽ, രാജൻ കോട്ടോൽ എന്നിവർ സംസാരിച്ചു. കിണർ നിർമ്മിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി അനുവദിച്ച ഇസ്മാൽക്കുട്ടി ഹാജിയെ (ഫാഷൻ ടെക്സ്റ്റൈൽസ് മുക്കം) യോഗം അനുമോദിച്ചു.



