
ഓമശ്ശേരി : ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും നടപ്പാതകളിലും സ്ഥാപിച്ച ബോർഡുകൾ, ബാനറുകൾ, കൊടി തോരണങ്ങൾ എന്നിവ ഉടൻ നീക്കണമെന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം ബോർഡ് ഒന്നിന് അയ്യായിരംരൂപ പിഴയും നീക്കം ചെയ്യുന്നതിനുള്ള ചെലവും നിയമനടപടികളും സ്വീകരിക്കും.രാഷ്ട്രീയപ്പാർട്ടികൾ, മത സംഘടനകൾ ക്ലബ്ബുകൾ മറ്റു സംഘടനകൾ എന്നിവയുടെ ഭാരവാഹികൾ ഈ കാര്യത്തിൽ അടിയന്തരനടപടികൾ സ്വീകരിക്കണമെന്നും ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി കെ. ഗിരീഷ്‌കുമാർ അറിയിച്ചു.



