കൊടിയത്തൂരിന്റെ അഭിമാനമായി ഹാഫിള് മുഹമ്മദ് ഹബീൽ; എം.എസ്.എഫ് കൊടിയത്തൂർ ടൗൺ കമ്മിറ്റി ആദരിച്ചു.

കൊടിയത്തൂർ: ചുരുങ്ങിയ കാലം കൊണ്ട് വിശുദ്ധ ഖുർആൻ പൂർണ്ണമായി മനഃപാഠമാക്കി നാടിന്റെ അഭിമാനമായി മാറിയ ഹാഫിള് മുഹമ്മദ് ഹബീൽ കെ.എയ്ക്ക് കൊടിയത്തൂർ ടൗൺ എം.എസ്.എഫ് കമ്മിറ്റിയുടെ ആദരം. കൊടിയത്തൂരിൽ നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ലാ എം.എസ്.എഫ് വൈസ് പ്രസിഡന്റ് ഹർഷദ് നൂറാംതോട് ഉപഹാര ദാനം നിർവഹിച്ചു.ഇ.എ. ജബ്ബാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ മുസ്ലിം ലീഗ് കൊടിയത്തൂർ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് കെ.പി. അബ്ദുറഹ്മാൻ, പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ പി.പി. ഫൈസൽ, ടി.ടി. അബ്ദുറഹ്മാൻ, ഇ.കെ. മായിൻ മാസ്റ്റർ, മുഹമ്മദ് ഷബീൽ പി.പി., മുഹമ്മദലി പുതിയോട്ടിൽ, അബ്ദുസമദ് കണ്ണാട്ടിൽ, കാരാട്ട് ഉസൈൻ മാസ്റ്റർ, ചാത്തമംഗലം പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡണ്ട് മുഹമ്മദ് ഹിസാൻ പാഴൂർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ചടങ്ങിൽ കെ.സി. സിദാൻ അസ്ലം സ്വാഗതവും മിൻഹജ് ബിൻ അസീസ് പി. നന്ദിയും പറഞ്ഞു.



