LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

മാതൃകയായി ഹരിതകർമ്മസേന: ഒരു ദിവസത്തെ വേതനം SMA ബാധിതരായ കുട്ടികളുടെ ചികിത്സാനിധിയിലേക്ക് നൽകി.

മുക്കം: പ്രദേശത്തെ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കനായുള്ള സാമ്പത്തിക സമാഹരണത്തിന് കരുത്തുപകർന്ന് മുക്കം നഗരസഭയിലെ ഹരിതകർമ്മസേന. ഹരിതകർമ്മസേനാംഗങ്ങൾ തങ്ങളുടെ ഒരു ദിവസത്തെ വേതനം SMA (സ്‌പൈനൽ മസ്കുലാർ അട്രോഫി) ബാധിച്ച മൂന്ന് കുട്ടികളുടെ ചികിത്സാ സഹായനിധിയിലേക്ക് കൈമാറി മാതൃകയായി. മുൻപും ഇവർ ചികിത്സാനിധിയിലേക്ക് 10,000 രൂപ സംഭാവന നൽകിയിരുന്നു.നഗരസഭയിലെ 50 ഹരിതകർമ്മസേന അംഗങ്ങളുടെ ഒരു ദിവസത്തെ വേതനത്തുകയായ 35,000 രൂപ നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സൺ സി.എ. പ്രദീപ് കുമാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ റാഷിദ് കുന്നത്ത് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.ചടങ്ങിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഭവനാ വിനോദ്, കൗൺസിലർമാരായ ലീല പുൽപറമ്പിൽ, സുനിൽ പൊയ്യേരി, നസീം, ഉഷാ കുമാരി, ഹെൽത്ത് ഇൻസ്പെക്ടർ ഇ.കെ. രാജേഷ്, വി.കെ. മജീദ്, വിശ്വഭരൻ, സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com