താമരശേരി: കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി മുഖേന നടപ്പാക്കുന്ന കേരള ചിക്കന്‍ ഔട്ട്ലെറ്റ് പുതുപ്പാടി കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ഈങ്ങാപ്പുഴയില്‍ ആരംഭിച്ചു.പൊതു വിപണിയെ അപേക്ഷിച്ച് കോഴി ഇറച്ചിക്ക് വിലക്കുറവും ഗുണനിലവാരവുമാണ് കേരള ചിക്കന്‍ ഔട്ട്ലെറ്റിൽ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്.സംശുദ്ധമായ കോഴി ഇറച്ചി ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങളായ വനിതകള്‍ക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആരംഭിച്ചത്. ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നിസ ഷെരീഫ് നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷീബ സജി അധ്യക്ഷത വഹിച്ചു.
With Product You Purchase
Subscribe to our mailing list to get the new updates!
Lorem ipsum dolor sit amet, consectetur.
Related Articles
Check Also
Close
-
റേഷൻ അറിയിപ്പ്:-1 day ago



