
ഓമശ്ശേരി: യുവത്വം അംബേദ്ക്കറെ വായിക്കുന്നു എന്ന സന്ദേശമുയർത്തി സംസ്ഥാന വ്യാപകമായി നടന്ന റിപ്പബ്ലിക് ദിന പരിപാടിയുടെ ഭാഗമായി ഐ.എസ്. എം കൊടുവള്ളി ഈസ്റ്റ് മണ്ഡലം യുവജാഗ്രത സദസ്സ് സംഘടിപ്പിച്ചു. ഓമശ്ശേരി ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന സദസ്സ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ഐ എസ് എം കൊടുവള്ളി ഈസ്റ്റ് മണ്ഡലം പ്രസിഡണ്ട് ഐ പി ബഷീർ അധ്യക്ഷത വഹിച്ചു. ജാഫർ വാണിമേൽ മുഖ്യപ്രഭാഷണം നടത്തി. എം പി മൂസ മാസ്റ്റർ, പി അബൂബക്കർ മദനി, കെ കെ അഷ്‌ഫാക്കലി പ്രസംഗിച്ചു. വൈസ് പ്രസിഡണ്ട് ടി പി എം ആസിം സ്വാഗതവും ട്രഷറർ വി പി നജീബ് നന്ദിയും പറഞ്ഞു.
ഫോട്ടോ അടിക്കുറിപ്പ്:
യുവത്വം അംബേദ്ക്കറെ വായിക്കുന്നു ഐ. എസ്.എം കൊടുവള്ളി ഈസ്റ്റ് മണ്ഡലം യുവ ജാഗ്രതാ സദസ്സ് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗംഗാധരൻ ഉദ്ഘാടനം ചെയ്യുന്നു.



