LOCAL NEWSNewsTHIRUVAMBADY

ജൽ ജീവൻ റോഡുകൾ റീ ടാർ ചെയ്യുക: എൽ.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്

തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിൽ, ജൽ ജീവൻ പദ്ധതിക്കായി കുത്തിപ്പൊളിച്ച റോഡുകൾ റീ ടാർ ചെയ്യാത്തതിനെതിരെ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നടത്താൻ എൽ.ഡി.എഫ് പഞ്ചായത്തു കമ്മറ്റി യോഗം തീരുമാനിച്ചു.

ഓരോ പഞ്ചായത്തിലേയും ജൽ ജീവൻ പദ്ധതിയുടെ നിയന്ത്രണച്ചുമതല അതതു ഗ്രാമ പഞ്ചായത്തിനാണെന്നിരിക്കെ തിരുവമ്പാടി ഗ്രാമപഞ്ചായത്തു ഭരണ സമിതി, കരാറുകാരനെക്കൊണ്ട് സമയബന്ധിതമായി റീ ടാറിംഗ് പൂർത്തീകരിക്കുന്നതിനു നാളിതുവരെയായി ഒരിടപെടലും നടത്തിയിട്ടില്ല. വാഹനങ്ങൾ മാത്രമല്ല കാൽനടയാത്രക്കു പോലും പറ്റാത്ത വിധത്തിൽ പഞ്ചായത്തിലെ റോഡുകളാകെ കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്.

യോഗത്തിൽ വിൽസൺ താഴത്തുപറമ്പിൽ അധ്യക്ഷനായി.ജോളി ജോസഫ്, സി ഗണേഷ്‌ ബാബു, അബ്രഹാം മാനുവൽ, ജോയി മ്ലാങ്കുഴി, പി.സി ഡേവിഡ്‌, കെ.ഫൈസൽ, കെ.കെ നിസ്താർ എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com