LOCAL NEWSMUKKAM

നൃത്തശാല ക്യാമ്പിന് തുടക്കമായി

മുക്കം: മുക്കം നഗരസഭയുടെ സമഗ്രം, നൂതനം, വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി മുക്കം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് രണ്ട് ദിവസം നീണ്ടുനിൽക്കുന്ന നൃത്തശാല ക്യാമ്പിന് തുടക്കമായി.
ക്യാമ്പിന്റെ ഉദ്ഘാടനം നഗരസസഭ ചെയർമാൻ പി ടി ബാബു നിർവഹിച്ചു. മുക്കം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ അധ്യക്ഷനായി.
വാർഡ് കൗൺസിലർ അശ്വതി സനുജ് പ്രിൻസിപ്പൽ സി പി ജംഷീന  പ്രധാന അധ്യാപകൻ  സി എം മനോജ്  പിടിഎ പ്രസിഡണ്ട് കെ പി സുരേഷ് എന്നിവർ പരിപാടിക്ക് ആശംസകൾ നൽകി
നൃത്തഅധ്യാപിക ആർ എൽ വി ശാരിക എം ബിബി ക്ലാസുകൾക്ക് നേതൃത്വം നൽകി.
12ന് തുടക്കമിട്ട നൃത്തശാല ക്യാമ്പ് 13ന് അവസാനിക്കും ക്യാമ്പിൽ വിവിധ സ്കൂളുകളിൽ നിന്ന് നൂറിലധികം വിദ്യാർത്ഥി പ്രതിഭകൾ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com