LOCAL NEWS

ചമലിൽ മയക്കു മരുന്ന് ലഹരിയിൽ ജ്യേഷ്ഠൻ, സഹോദരനെ വെട്ടി പരിക്കേൽപ്പിച്ചു.

താമരശ്ശേരിക്കടുത്ത് ചമലിൽ മയക്കുമരുന്ന് ലഹരിയിൽ മൂത്ത സഹോദരൻ അനുജന്റെ തലക്ക് വെട്ടി പരിക്കേൽപ്പിച്ചു.
അഭിനന്ദ്(23) നാണ് സഹോദരന്റെ വെട്ടേറ്റത്. ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ കുരുതി തറയിലെ വാളെടുത്ത് വീട്ടിലെത്തിയാണ് വെട്ടി പരിക്കേൽപ്പിച്ചത്.
ഇന്ന് വൈകിട്ട് 5:30 ആണ് സംഭവം. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന പ്രതിയെ കഴിഞ്ഞദിവസം ലഹരിമുക്ത കേന്ദ്രത്തിൽ കൊണ്ടുപോയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
സരമായി പരിക്കേറ്റ അഭിനന്ദിനെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ പ്രതി അർജുനെ പോലീസ് പിടികൂടി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com