
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ തേക്കുംകുറ്റിയിൽ പട്ടാപകൽ കാട്ടുപന്നിയുടെ ആക്രമണം. തേക്കുംകുറ്റി സ്വദേശി മല്ലശ്ശേരി സലീമിനാണ് (64) പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 9.30ഓടെ വീടിനോട് ചേർന്ന കൃഷിയിടത്തിൽ വെച്ചായിരുന്നു ആക്രമണം. പന്നി വരുന്നത് കണ്ട് മാറിയതുകൊണ്ടാണ് വലിയ പരിക്കിൽനിന്ന് രക്ഷപ്പെട്ടതെന്ന് സലീം പറഞ്ഞു.
മുക്കം സി.എച്ച്.സിയിൽ പ്രാഥമിക ചികിത്സക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടി. കാട്ടുമൃഗശല്യം കാരണം സ്വന്തം കൃഷിയിടത്തിൽ പോലും കർഷകർക്ക് സുരക്ഷയില്ലാതായിരിക്കുന്ന അവസ്ഥയാണെന്ന് കർഷകർ പറയുന്നു.



