ക്രഷറിലെ എംസാൻ്റ് സ്ലറിയിൽ കുടുങ്ങിയ പശുവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.

കാരശ്ശേരി: ക്രഷറിലെ എംസാൻഡ് സ്ലറിയിൽ കുടുങ്ങിയ പശുവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.കറുത്ത പറമ്പ് എള്ളങ്ങൽ ലങ്ക സുബ്രമണ്യൻ്റെ ഉടമസ്ഥതയിലുള്ള ക്രഷറിലെ സ്ലറിയിലാണ്, എള്ളങ്ങൽ അബ്ദുറഹിമാൻ്റെ പശു അകപ്പെട്ടത്.നാട്ടുകാർ ജെസിബി ഉപയോഗിച്ച് പശുവിനെ പുറത്തെടുക്കുവാൻ ശ്രമിച്ചെങ്കിലും വിഫലമായതിനാൽ മുക്കം അഗ്നി രക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ മുക്കം അഗ്നിരക്ഷാ സേനാ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാലുകൾ പൂണ്ണമായും സ്ലറിയിൽ അകപ്പെട്ടു അവശയായ പശുവിനെ അനിമൽ റെസ്ക്യൂ ബെൽറ്റും ഹോസും ഉപയോഗിച്ച് ജെസിബിയുടെ സഹായത്തോടെ ഉയർത്തിയ ശേഷം സ്ലറി നീക്കം ചെയ്താണ് പുറത്തെടുത്തത് . സേനാംഗങ്ങളായ സീനിയർ ഫയർ ഓഫീസർ അഹമ്മദ് റഹീഷ് നടുവീട്ടിൽ , ഫയർ ഓഫീസർമാരായ കെ. അഭിനേഷ്, പി. നിയാസ് , സി. വിനോദ്, അനു മാത്യു,ഹോം ഗാർഡ് സി.എഫ് ജോഷി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.



