LOCAL NEWSNews

ടൂറിസം ഓഫീസർക്ക് തിരുവമ്പാടിയിൽ ഊഷ്മള സ്വീകരണം നൽകി

തിരുവമ്പാടി:കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായ ഇരവഞ്ഞി വാലി ടൂറിസം ഫാർമർ സൊസൈറ്റിയുടെ ക്ഷണം സ്വീകരിച്ച് തിരുവമ്പാടി പ്രദേശത്തെ ഫാം ടൂറിന് തയ്യാറായിരിക്കുന്ന ഫാമുകൾ സന്ദർശിക്കാനായി എത്തിച്ചേർന്ന ഇന്ത്യ ടൂറിസത്തിന്റെ കേരള ഓഫീസർ രവികുമാറിനെ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബും മലബാർ ടൂറിസം കൗൺസിൽ പ്രസിഡന്റ് സജീർ പടിക്കലും ചേർന്ന് സ്വീകരിച്ചു.

ജയ്സൺ പ്ലാത്തോട്ടത്തിലിന്റെ മനോഹരമായ മത്സ്യക്കുളത്തോട് കൂടിയ ലേക്ക് വ്യൂ വില്ല, വിൽസൺ കൈതക്കുളത്തിലിന്റെ മലബാർ എഗ്ഗർ ഫാം, ജോസ് പുരയിടത്തിലിന്റെ പുരയിടത്തിൽ ഗോട്ട് ഫാം, തങ്കച്ചൻ പുരയിടത്തിലിന്റെ മീന്നുസ് കെന്നൽ, ബീന അജുവിന്റെ ഉടമസ്ഥതയിലുള്ള താലോലം പ്രോഡക്റ്റ്സ് , ജോർജ്ജ്കുട്ടി പനച്ചിക്കലിന്റെ അക്വാ പെറ്റ്സ് ഇൻറർനാഷണൽ, കർഷകശ്രീ സാബു ജോസഫിന്റെ തറക്കുന്നേൽ ഗാർഡൻസ്, ഏമേഴ്സൻ ജോസഫിന്റെ കല്ലോലിക്കൽ ഫാം, കർഷകോത്തമ ഡൊമിനിക് മണ്ണൂക്കുശുമ്പിലിന്റെ അഗ്രോ ഫാം, ബോണി മുട്ടത്തുകുന്നേലിന്റെ ഗ്രെയ്സ് ഗാർഡൻ എന്നിവ സന്ദർശിച്ച് വിശദമായ വിലയിരുത്തൽ നടത്തിയ രവികുമാറും സംഘവും തുടർന്ന് നടത്തിയ കർഷകരുമായി ഒരുമിച്ച് നടത്തിയ യോഗത്തിൽ തന്റെ വിലയിരുത്തലുകളും നിർദ്ദേശങ്ങളും സൊസൈറ്റി അംഗങ്ങളായ കർഷകരുടെ മുമ്പിൽ അവതരിപ്പിച്ചു. ഇത്തരമൊരു ആശയവുമായി മുന്നോട്ടുവന്ന കർഷകരെ അദ്ദേഹം അഭിനന്ദിക്കുകയും തന്റെ പിന്തുണയും പ്രോത്സാഹനവും വാഗ്ദാനം ചെയ്യുകയും ചെയ്തു.

ത്രിതല പഞ്ചായത്തുകളുമായും സർക്കാർ സംവിധാനങ്ങളുമായും സഹകരിച്ച് കർഷകരുടെ നേതൃത്വത്തിൽ ഉയർന്ന് വരികയും മുന്നോട്ടുപോവുകയും ചെയ്യുന്ന ഈ ഫാം ടൂറിസ സംരംഭത്തിന് മലബാർ ടൂറിസം കൗൺസിലിന്റെ ഭാഗത്തുനിന്നും എല്ലാ സഹായസഹകരണങ്ങളും കൗൺസിൽ പ്രസിഡണ്ട് ആയ സജീർ പടിക്കൽ വാഗ്ദാനം ചെയ്തു.

ഇരവഞ്ഞിവാലി ടൂറിസം ഫാർമർ ഗ്രൂപ്പിന്റെ പ്രസിഡണ്ട് ആയ അജു എമ്മാനുവൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംഘാംഗങ്ങളായ ജയ്സൺ പ്ലാത്തോട്ടം, ജോസ് പുരയിടത്തിൽ, ഡൊമിനിക് മണ്ണുക്കുശുമ്പിൽ, സാബു തറക്കുന്നേൽ, ബോണി മുട്ടത്തുകുന്നേൽ, ഇന്ത്യ ടൂറിസം ഗൈഡുമാരായ മനു ജോസ്, അജയകുമാർ എം കെ തുടങ്ങിയവർ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com