KERALA NEWSLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

തൊഴിലിടങ്ങളിൽ വനിതാ സുരക്ഷ ഉറപ്പാക്കണം; ലേബർ കോഡുകൾ പിൻവലിക്കണം: കേരള ആർട്ടിസാൻസ് യൂണിയൻ.

കോഴിക്കോട്: തൊഴിലിടങ്ങളിൽ വനിതകളുടെ സുരക്ഷ കർശനമായി ഉറപ്പാക്കണമെന്നും, കേന്ദ്ര സർക്കാർ നടപ്പിലാക്കിയ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ അടിയന്തരമായി പിൻവലിക്കണമെന്നും കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ വിമൻസ് കോഡിനേഷൻ കൺവെൻഷൻ ആവശ്യപ്പെട്ടു.കൺവെൻഷന്റെ ഉദ്ഘാടനം സി.ഐ.ടി.യു ജില്ലാ വിമൻസ് കോഡിനേഷൻ കൺവീനർ ഐ. രജുല നിർവ്വഹിച്ചു. ചടങ്ങിൽ എ. ബിന്ദു അധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ, പി. ബാബു, എം.കെ. രാജേന്ദ്രൻ, വി.എം. ബാലചന്ദ്രൻ എന്നിവർ കൺവെൻഷനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ടി.കെ. മിന ചടങ്ങിൽ സ്വാഗതം ആശംസിക്കുകയും സുരയ്യ കുമാരി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com