LOCAL NEWS

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

തിരുവമ്പാടി:തിരുവമ്പാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. പ്രശാന്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ കൂടരഞ്ഞി കരിങ്കുറ്റിയിലെ സ്റ്റേഷനറി കടയിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.  പരിശോധനയിൽ 118 പാക്കറ്റ് ‘ഹാൻസും’ 2100 രൂപയും പിടിച്ചെടുത്തു.
കടയുടമയായ കൂടരഞ്ഞി കൊല്ലംതൊടിയിൽ വൽസനെ (58) പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

പിടികൂടിയ പുകയില ഉൽപ്പന്നങ്ങൾ


തിരുവമ്പാടി പ്രിൻസിപ്പൽ എസ്.ഐ ഇ.കെ. രമ്യയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രൊബേഷൻ എസ്.ഐ പി. അഭിജിത്ത്, സീനിയർ സി.പി.ഒ ടി. അൻവർ, ഡ്രൈവർ ഫൈസൽ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. മലയോരത്തെ വിവിധ അങ്ങാടികളിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വ്യാപകമായി ലഭിക്കുന്നുണ്ടെന്നും, അന്യസംസ്ഥാന തൊഴിലാളികളാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നതെന്നും പോലീസ് അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com