KODIYATHOORLOCAL NEWSMUKKAMNewsSPORTSതിരുവമ്പാടി മണ്ഡല വാർത്തകൾ,

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം ; സാംസ്കാരിക സമ്മേളനത്തോടെ സമാപിച്ചു.

മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് സാംസ്കാരിക സമ്മേളനത്തോടെ സമാപനമായി. നവംബർ ആറിന് കൊടിയത്തൂരിൽ നടന്ന വിളംബര റാലിയോടെയാണ് കേരളോത്സവത്തിന് തുടക്കമായത്. തുടർന്ന് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി കായിക മത്സരങ്ങളും കലാമത്സരങ്ങളും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ ചെസ്സ്, മെഹന്തി മത്സരങ്ങൾ നടന്നു. പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ ക്രിക്കറ്റ് ക്ലബ് കൊടിയത്തൂർ ഒന്നാം സ്ഥാനവും ഹീറോസ് പന്നിക്കോട് രണ്ടാം സ്ഥാനവും നേടി.ചെറുവാടിയിൽ നടന്ന ഫുട്ബോൾ ടൂർണമെന്റിൽ യുണൈറ്റഡ് എഫ്.സി വെസ്റ്റ് കൊടിയത്തൂർ ഒന്നാം സ്ഥാനവും സൗത്ത് കൊടിയത്തൂർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. തെനേങ്ങാപറമ്പിൽ നടന്ന വോളിബോൾ മത്സരത്തിൽ ടീപൈക്കോ തെനേങ്ങാപറമ്പ് ഒന്നാം സ്ഥാനവും സൗത്ത് കൊടിയത്തൂർ രണ്ടാം സ്ഥാനവും നേടി.കബഡി മത്സരത്തിൽ ടൗൺ ടീം ചെറുവാടി ഒന്നാം സ്ഥാനവും ടൗൺ ടീം കൊടിയത്തൂർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. തോട്ടുമുക്കത്ത് ബാഡ്മിന്റൺ മത്സരവും കാരക്കുറ്റിയിൽ നീന്തൽ മത്സരവും പി.ടി.എം .എച്ച്.എസ് ഗ്രൗണ്ടിൽ അത് ലറ്റിക്ക് മത്സരങ്ങളും വിപുലമായ പങ്കാളിത്തത്തോടെ നടന്നു.പന്നിക്കോട് ഗവൺമെന്റ് യു.പി സ്കൂളിലായിരുന്നു കലാമത്സരങ്ങൾ സംഘടിപ്പിച്ചത്. വിവിധ കേന്ദ്രങ്ങളിലായി നടന്ന മത്സരങ്ങൾ യുവജനങ്ങളുടെ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.പന്നിക്കോട് സ്കൂളിൽ നടന്ന സമാപന സാംസ്കാരിക സമ്മേളനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കവിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുജ ടോം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം മജീദ് മൂലത്ത്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഹമ്മദ് കുട്ടി പൂളത്തൊടിക, കസ്ന ഹമീദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി. നിയാസ്, ടി.പി. ഷറഫുദ്ദീൻ, മുഹമ്മദ്‌ യൂസുഫ്,ജുമൈല എം.പി, , ഷീജ ടീച്ചർ, സുഹാസ് , ഹെൽത്ത്‌ ഇൻസ്‌പെക്ടർ റിനിൽ, കെ. പി അബ്ദുറഹ്മാൻ, യു.പി മമ്മദ്, സി. പി അസീസ്, ബാബു പൊലുക്കുന്നത്ത്, ചാലിൽ അബ്ദു തുടങ്ങിയവർ സംബന്ധിച്ചു.യുവജനങ്ങളുടെ കായിക-കലാ കഴിവുകൾക്ക് വേദിയൊരുക്കിയ കേരളോത്സവം ആവേശകരമായ പങ്കാളിത്തത്തോടെയാണ് സമാപിച്ചത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com