
ഈങ്ങാപ്പുഴ-കാക്കവയൽ റോഡ് നവീകരണത്തിന് രണ്ടുകോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ലിന്റോ ജോസഫ് എം.എൽ.എ. അറിയിച്ചു. 2023-24 വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയാണ് 1.6 കിലോമീറ്റർ ഭാഗത്തെ നവീകരണ പ്രവൃത്തിക്കായി തുകയനുവദിച്ചത്.
അഞ്ചര മീറ്റർ വീതിയിൽ ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ ടാറിങ്, ആവശ്യമായ ഇടങ്ങളിൽ ഓവുചാലുകൾ, കലുങ്കുകൾ, റോഡ് സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയവ നവീകരണത്തിന്റെ ഭാഗമായി ഒരുക്കുമെന്നും സാങ്കേതികാനുമതിക്കുശേഷം ടെണ്ടർ ചെയ്ത് പ്രവൃത്തി ആരംഭിക്കുമെന്നും എം.എൽ.എ. അറിയിച്ചു.



