ENTERTAINMENTNews

കുട്ടിക്കാലത്തെ സ്വപ്നം, ഒടുവിൽ യാഥാർത്ഥ്യമായി’; പ്രീമിയർ പത്മിനി സ്വന്തമാക്കിയതിനെ കുറിച്ച് യുവതി,

കുട്ടിക്കാലത്തെ ഉള്ള ഒരു സ്വപ്നം ഒടുവില്‍ യാഥാര്‍ത്ഥ്യമായപ്പോള്‍ ബെംഗളൂരു സ്വദേശിനിയായ രചന മഹാദിമാനെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. വീഡിയോ വെറും എഴ് ദിവസം കൊണ്ട് കണ്ടത് 17 ലക്ഷം പേര്‍. രചനയുടെ ആ കുട്ടിക്കാല സ്വപ്നം ഒരു പ്രീമിയര്‍ പത്മിനി സ്വന്തമാക്കുക എന്നതായിരുന്നു. ചിത്രങ്ങള്‍ വരയ്ക്കുകയും നന്നായി വസ്ത്രം ധരിക്കുന്നതും ഇഷ്ടപ്പെടുന്ന രചന, താന്‍ വിന്‍റേജ് കാറിനെ ഏങ്ങനെ ഇഷ്ടപ്പെട്ട് തുടങ്ങിയെന്നും വീഡിയോയില്‍ പറയുന്നു. വീഡിയോയുടെ താഴെ നിരവധി പേരാണ് തങ്ങളുടെ സ്വപ്ന കാറിനൊപ്പം നിന്നത്.

തന്‍റെ കുട്ടിക്കാല സ്വപ്നങ്ങളുടെ ഭാഗമായിരുന്നു വിന്‍റേജ് കാറായ പ്രീമിയര്‍ പദ്മിനി. വിലകൂടിയ കാറുകളോടല്ല മറിച്ച് ക്ലാസിക് കാറുകളോടാണ് തന്‍റെ പ്രീയമെന്ന് രചന പറയുന്നു. “ഞാൻ എന്നെത്തന്നെ നുള്ളുകയാണ്. എന്‍റെ ജന്മദിനത്തിനായി ഞാൻ ഒരു കാർ വാങ്ങി. അത് എന്‍റെ സ്വപ്നങ്ങളുടെ കാറാണ്. ഞാൻ കുട്ടിയായിരുന്നപ്പോൾ മുതൽ ഈ കാറിനെക്കുറിച്ച് സ്വപ്നം കാണുകയായിരുന്നു,” ഇൻസ്റ്റാഗ്രാമിലെ വീഡിയോയിൽ രചന മഹാദിമാനെ പറയുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഒരു പത്മിനിയെ സ്വന്തമാക്കിയപ്പോള്‍, കഴിഞ്ഞ രണ്ട് വര്‍ഷമായി തന്‍റെ അയൽപക്കങ്ങളില്‍ നിരവധി പ്രീമിയര്‍ പത്മിനികളെ താന്‍ കണ്ടെത്തിയെന്നും രചന പറയുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com