KERALA NEWS

ഫെഡറേഷൻ കപ്പ് കേരളത്തിന് ഇരട്ടകിരീടം

മഹാരാഷ്ട്രയിലെ സാംഗ്ളി ജില്ലാ സ്പോട്സ്   സ്റ്റേഡിയത്തിൽ മെയ് 8 മുതൽ 10 വരെ നടന്ന സോഫ്റ്റ്ബേസ്ബോൾ ഫെഡറേഷൻ കപ്പ്  നാഷണൽ ചാമ്പ്യൻഷിപ്പിൽ, പുരുഷ, വനിതാ വിഭാഗത്തിൽ കേരളം ഇരട്ട കിരീടം നേടി.

ചാമ്പ്യൻമാരായ കേരള ടീമിന് കോഴിക്കോട്  റെയിൽവേ സ്റ്റേഷനിൽ ഉജ്ജ്വല സ്വീകരണം നൽകി.

സോഫ്റ്റ്ബേസ്ബോൾ  അസോസിയേഷൻ സംസ്ഥാന  ജനറൽ സെക്രട്ടറി പി.എം എഡ്വേർഡ് സ്വീകരണചടങ്ങ് ഉത്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന ട്രഷറർ ഷിജോ സ്കറിയ അദ്ധ്യക്ഷത വഹിച്ചു.

ഫൈനൽ മൽസരങ്ങളിൽ പുരുഷ വിഭാഗത്തിൽ  കർണാടകയെ 27-25 നും, വനിതാ വിഭാഗത്തിൽ മഹാരാഷ്ട്രയെ 33-30 നും തോൽപ്പിച്ച് കേരളം ചാമ്പ്യൻമാരായി.

സോഫ്റ്റ്ബേസ്ബോൾ അസോസിയേഷൻ
കോഴിക്കോട് ജില്ലാ  സെക്രട്ടറി വിപിൻ സോജൻ, കേരള ടീം കോച്ച്മാരായ കെ.അക്ഷയ്, എസ് ഗ്രേയ, സിന്ദുഷിജോ, കെ. കെ ഷിബിൻ
എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com