KARASSERYLOCAL NEWS

കാരശ്ശേരി എച്ച് എൻ സി കെ സ്കൂളിലെ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി

കാരശ്ശേരി: കാരശ്ശേരി എച്ച് എൻ സി കെ എം എ യു പി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി മാറി. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രവേശനോത്സവ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് . സുനിത രാജൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് .വി.പി ശിഹാബ് അധ്യക്ഷത വഹിച്ചു.
ഒന്നാം ക്ലാസിലേക്ക് ചേർന്ന കുട്ടികൾക്ക് ബാഗും പഞ്ചായത്ത് വക കുട വിതരണവും നടത്തി. കുട്ടികൾക്ക് പായസ വിതരണവും നടത്തി.

വാർഡ് മെമ്പർ റുഖിയ്യ റഹിം, മുൻ പി.ടി.എ പ്രസിഡണ്ട്മാരായ നടുക്കണ്ടി അബൂബക്കർ , മധുസൂദനൻ.ടി, പി.ടി.എ വൈസ് പ്രസിഡന്റ് ലുക്കുമാൻ, മുൻ ഹെഡ് മാസ്റ്റർ മാരായ മുഹമ്മദ് കുണ്ടുങ്ങൽ , കെ .അബ്ദുറസാഖ്, അധ്യാപകരായ ടി.പി അബൂബക്കർ , അർച്ചന.കെ തുടങ്ങിയവർ ആശംസ അർപ്പിച്ചു.
ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ വി.എൻ നൗഷാദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഖദീജ നസിയ നന്ദിയും പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com