LOCAL NEWSTHIRUVAMBADY

പ്രവേശനോത്സവ ദിനത്തിൽ നവാഗതരെ വരവേറ്റ് തിരുവമ്പാടി യു.പി സ്കൂൾ

തിരുവമ്പാടി:സേക്രഡ് ഹാർട്ട് യു.പി സ്കൂളിന്റെ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം വർണശബളമായി. കളർ ബലൂണുകളും, ക്രയോൺസുകളുമായി നവാഗതർ പ്രവേശനോത്സവത്തെ വരവേറ്റു.
രാവിലെ നടന്ന സ്കൂൾ തല പ്രവേശനോത്സവത്തിൽ സ്കൂൾ മാനേജർ ഫാ. തോമസ് നാഗ പറമ്പിൽ അധ്യക്ഷനായി. ഹെഡ്മാസ്റ്റർ സുനിൽ പോൾ സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൻ അക്ഷരദീപം തെളിച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. നവാഗതർക്കുള്ള പുസ്തകവിതരണോദ്ഘാടനവും പഠനോപകരണ വിതരണവും നടന്നു. അസി.മാനേജർ ജേക്കബ്ബ് തിട്ടയിൽ, വാർഡ് മെമ്പർ ലിസി മാളിയേക്കൽ, പി.ടി.എ പ്രസിഡൻ്റ് ഷിജു കെ. വി, എം.പി.ടി.എ പ്രസിഡണ്ട് ബിൻസി, അധ്യാപകരായ ആഗിതോമസ്, അയൂബ് എന്നിവർ ആശംസകൾ നേർന്നു. സംസ്കൃത അധ്യാപിക മോളി വർഗീസ് രചിച്ച വിദ്യാലയ പ്രവേശന ഗാനം അധ്യാപകർ ആലപിച്ചു. തുടർന്ന് വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.,  ഉച്ച ഭക്ഷണവും,പായസവും മുഴുവൻ രക്ഷിതാക്കൾക്കും കുട്ടികൾക്കും നൽകി.
അധ്യാപകരായ റീന പി.തോമസ്, സിനി ആൻ്റണി, ഡിറ്റി അഗസ്റ്റിൻ, ജെഫിൻ, അബ്ദുറബ്ബ് , എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com